തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ കെ മുരളീധരന്‍ എം പി. സമുദായ സംഘടനകളെ നിരോധിക്കാന്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അധികാരമില്ല. തിരഞ്ഞെടുപ്പിലെ നിലപാട് സമുദായ സംഘടനകളുടെ ഇഷ്ടമാണെന്നും മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ സമുദായ സംഘടനകള്‍ പരസ്യ നിലപാട് എടുക്കുന്നത് ചട്ട ലംഘനമാണെന്നും പരാതി കിട്ടിയാല്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു.