ന്യൂയോര്‍ക്ക് കേന്ദ്രമായി 2009 മുതല്‍ എല്ലാവര്‍ഷവും നടത്തിവരുന്ന അമേരിക്കന്‍ കര്‍ഷകശ്രീ അവാര്‍ഡ് റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ നിന്നുള്ള ഫിലിപ്പ് ചെറിയാന്‍ (സാം) ഈവര്‍ഷത്തെ ഒന്നാം സമ്മാനത്തിന് അര്‍ഹനായി. രണ്ടാം സമ്മാനം ലോംഗ്‌ഐലന്റില്‍ നിന്നുള്ള ബാലാ വിനോദും, മൂന്നാം സമ്മാനം ഈസ്റ്റ് മെഡോയില്‍ നിന്നുള്ള സുരേഷ് തോമസും അര്‍ഹരായി.

അമേരിക്കന്‍ മലയാളികളുടെ തിരക്കുപിടിച്ച ജീവതത്തിനിടയില്‍ നമ്മുടെ നാടിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനും വ്യായാമം, മാനസിക സന്തോഷം, കൂടാതെ ശുദ്ധമായ പച്ചക്കറികള്‍ ഉത്പാദിപ്പിച്ച് കഴിക്കുന്നതിനും ലക്ഷ്യംവെച്ചു തുടങ്ങിയ ഈ പരിപാടിയിലേക്ക് ഇതുവരേയും നല്ല സഹകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കര്‍ഷകശ്രീ അവാര്‍ഡിന്റെ പത്താം വാര്‍ഷികം വിപുലമായ പരിപാടികളോടെ നടത്തി സമ്മാനദാനം നിര്‍വഹിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് മഠത്തില്‍ (917 459 7819), കുഞ്ഞ് മാലിയില്‍ (516 503 8082), സക്കറിയാ കരുവേലി (516 285 3085), ബേബിക്കുട്ടി തോമസ് (516 974 1735), ജെയിംസ് പിറവം (516 603 1749).