ഹ്യൂസ്റ്റന്‍: ഫോമയുടെ അന്തര്‍ദേശീയ കണ്‍വെന്‍ഷന്‍ എന്‍ചാന്‍മെന്റ് ഓഫ് ദി സീസ് എന്ന റോയല്‍ കരീബിയന്‍ ആഡംബര കപ്പലില്‍ 2020 ജൂലൈ 6 മുതല്‍ 10 വരെ നടക്കുന്നതിന്റെ ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ ഫോമാ ഉന്നത അധികാരികള്‍ ഗാല്‍വെസ്റ്റണില്‍ എത്തി. ഏതെല്ലാം വിധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പെടുത്താമെന്നും ആഡംബര കപ്പലിന്റെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു.
അത്യപൂര്‍വ്വമായ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതു വളരെ സന്തോഷം ജനിപ്പിക്കുന്നതാണെന്നും അമേരിക്കയിലെ മുഴുവന്‍ സംഘടനകളും ഈ റോയല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കണമെന്നും പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, സെക്രട്ടറി ജോസ് എബ്രഹാം, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ബിജു ലോസോണ്‍ തുടങ്ങിയവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഫോമ സൗത്ത് വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് തോമസ് ഒലിയാംകുന്നേല്‍, കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍ ബേബി മണക്കുന്നേല്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ രാജന്‍ യോഹന്നാന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.