ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തീഹാര്‍ ജയിലില്‍ ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം റോസ് അവന്യൂ കോടതി ചിദംബരത്തെ ചോദ്യം ചെയ്യാനും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനുമുള്ള അനുമതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയിരുന്നു. ചിദംബരത്തെ കസ്റ്റഡിയില്‍ വിടണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ആവശ്യപ്പെടും.

എന്നാല്‍ നാളെ ഹര്‍ജി പരിഗണിക്കുന്നത് വരെ ചിദംബരം തീഹാര്‍ ജയിലില്‍ തുടരും.ചിദംബരത്തെ ഇന്ന് തീഹാര്‍ ജയിലിലെത്തി ഭാര്യ നളിനി ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും കണ്ടു.