എല്ലാ രാഷ്ട്രീയക്കാരെയും പുച്ഛമുള്ളവര്‍ വായിക്കേണ്ടത് എന്ന ഹാഷ്ടാഗോടെ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ പങ്കുവച്ച കുറിപ്പിന് കൈയ്യടി.

ഇന്നലെ രാത്രി തെരഞ്ഞെടുപ്പ് പരിപാടികള്‍ കഴിഞ്ഞ് മടങ്ങും വഴി റോഡപകടത്തില്‍ പെട്ട രണ്ട് പേരെ രക്ഷിക്കാന്‍ ഇടയായ സാഹചര്യവും ഒപ്പം വന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി രമണനെയും കുറിച്ചുള്ളതാണ് കുറിപ്പ്.

തന്റെ ഫെയ്‌സ്ബുക്ക് വാളിലാണ് അദ്ദേഹം ഇക്കാര്യം എഴുതിയിരിക്കുന്നത്. ഇന്നലെ രാത്രി 11 മണിയോടെ അരൂരിനടുത്ത് വച്ചായിരുന്നു സംഭവം.

ദേശീയപാതയില്‍ അപകടത്തില്‍ പെട്ട സ്വിഫ്റ്റ് കാറില്‍ ഗുരുതരമായ പരിക്കുകളോടെ കിടന്ന രണ്ട് പേരെയാണ് കോണ്‍ഗ്രസ് നേതാവും ഡ്രൈവറും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂടി രക്ഷിച്ചത്.

പരിക്കേറ്റ കാറിന് സമീപം ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ആരും സഹായിച്ചില്ലെന്ന് മാത്യു പറയുന്നു.