ഫോമാ മിഡ് അറ്റ്ലാന്‍റിക് റീജൺ യുവജനോത്സവം ഒക്ടോബർ 19നു (ശനി) ഫിലഡല്‍ഫിയ സെന്‍റ് തോമസ് സീറോ മലബാർ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (608 Welsh Road , Philadelphia , PA 19115) നടക്കും.

രാവിലെ 8 മുതല്‍ രാത്രി 8 വരെ നീണ്ടുനിൽക്കുന്ന യുവജനോത്സവം ഫിലഡൽഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും മികച്ച അഭിഭാഷകനുമായ അഡ്വ. ജോസ് കുന്നേൽ, 2018 -ലെ കേരളാ സ്റ്റേറ്റ് ബെസ്റ്റ് ചൈൽഡ് ആർട്ടിസ്റ്റ് അവാർഡ് ജേതാവായ റിഥുൻ ഗുജ്‌ജാ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും .

പെൻസിൽവാനിയ, ന്യൂ ജേഴ്‌സി, ഡെലവെയർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന വാശിയേറിയ മത്സരങ്ങളിൽ പങ്കെടുക്കാനായി മുൻ വർഷങ്ങളെക്കാളും കൂടുതൽ മത്സരാഥികൾ ഈ വർഷം മത്സര രംഗത്തുണ്ട് . മത്സരാർഥികളുടെ ബാഹുല്യം കണക്കിലെടുത്ത് വിവിധയിനങ്ങൾക്കായി നാല് വേദികളാണ് ക്രമീകരിച്ചിട്ടുള്ളത്. യുവജനോത്സവത്തിലെ മത്സരവിഭാഗങ്ങളുടെ വിധി നിർണയത്തിനായി അതാത് തലത്തിലെ പ്രഗത്ഭരായ വ്യക്തികളാണ് വിധികർത്താക്കളായി എത്തുന്നത്. സൂക്ഷ്മവും സുതാര്യവുമായ രീതിയിലായിരിക്കും മത്സരങ്ങളുടെ നടത്തിപ്പുകളും ക്രമീകരണങ്ങളും.

ഫോമാ മിഡ് -അറ്റ്ലാന്‍റിക് റീജണിലെ എല്ലാ മലയാളി പ്രതിഭകളെയും യുവജനോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫോമാ മിഡ് അറ്റ്ലാന്‍റിക് റീജൺ വൈസ് പ്രസിഡന്‍റ് ബോബി തോമസ്, സെക്രട്ടറി തോമസ് ചാണ്ടി, ആർട്സ് ചെയർമാൻ തോമസ് ഏബ്രാഹാം, ട്രഷറർ ജോസഫ് സക്കറിയ, റീജണൽ പിആർഒ. രാജു ശങ്കരത്തിൽ എന്നിവർ അറിയിച്ചു.

വിവരങ്ങള്‍ക്ക്: തോമസ് ഏബ്രാഹാം (ആർട്സ് ചെയർമാൻ) 267 235 8650 , ബോബി തോമസ് ( (റീജണല്‍ വൈസ് പ്രസിഡന്‍റ്) 862 812 0606 , തോമസ് ചാണ്ടി (സെക്രട്ടറി) 201 446 5027, ജോസഫ് സക്കറിയ (ട്രഷറര്‍ ) 215 252 0443, രാജു ശങ്കരത്തിൽ (പിആർഒ) 215 681 9852 .

റിപ്പോർട്ട്:ബിജു തോമസ് പന്തളം