കോൺഗ്രസ് രാജ്യസഭാ എംപി കെ.സി.രാമമൂർത്തി രാജിവച്ചു. രാജ്യസഭാ ചെയർമാൻ എം.വെങ്കയ്യ നായിഡു അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. കോൺഗ്രസ് പ്രാഥമികാംഗത്വം കൂടി രാജിവച്ച രാമമൂർത്തി ബിജെപിയിൽ ചേരാനാണ് ഒരുങ്ങുന്നത്.
രാജ്യ പുരോഗതിക്കൊപ്പം നിൽക്കാനാണ് രാജിവച്ചതെന്ന് രാമമൂർത്തി പ്രതികരിച്ചു. ബിജെപിയിൽ ചേരാനാണ് തന്റെ തീരുമാനം. ബിജെപി നേതാക്കളെ കണ്ട് അക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ നിന്നായിരുന്നു രാമമൂർത്തി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മുൻ ഐപിഎസ് ഓഫീസറാണ് അദ്ദേഹം.