ഡാളസ്: ഇലന്തൂര്‍ തുണ്ടുവിളയില്‍ കുടുംബാംഗമായ സാമുവേല്‍ മാത്യു (71) ഡാളസില്‍ നിര്യാതനായി. മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ മാത്യു കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഡാളസിലെ മക്ക്‌നിയില്‍ സ്ഥിരതാമസമാണ്. പരേതരായ തുണ്ടിവിളയില്‍ പെരുമാള്‍, മറിയാമ്മ ദമ്പതികളുടെ മകനാണ്. ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി ഇടവകാംഗമായ പരേതന്‍ സഭാവിശ്വാസാചാരങ്ങളില്‍ ഏറെ നിഷ്കര്‍ഷത പാലിച്ചിരുന്ന വ്യക്തികൂടിയാണ്.

ഭാര്യ സാറാമ്മ മാത്യു മേലേപുതുപ്പറമ്പില്‍ കുടുംബാംഗമാണ്. ഷിബു മാത്യു, ഷിനു മാത്യു എന്നിവര്‍ മക്കളും, സെലിന്‍, മെറിന്‍ എന്നിവര്‍ മരുമക്കളുമാണ്.
കൊച്ചുമക്കള്‍: സനില്‍, സെബിന്‍, ഡിലന്‍, സജന.
സഹോദരങ്ങള്‍: അമ്മിണി തങ്കച്ചന്‍, പരേതനായ തങ്കച്ചന്‍ മാത്യു.

പൊതുദര്‍ശനം ഒക്‌ടോബര്‍ 18-നു വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 മണിവരേയും, സംസ്കാര ശുശ്രൂഷ 19-നു ശനിയാഴ്ച രാവിലെ 10 മുതല്‍ 11 വരേയും ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ് മേരീസ് വലിയ പള്ളിയില്‍ വച്ചു നടത്തും. തുടര്‍ന്നു സംസ്കാരം കരോള്‍ട്ടണ്‍ Furneaux സെമിത്തേരിയില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു മാത്യു (214 402 5420).