തിരുവനന്തപുരം: കശ്മീമീരിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട കൊല്ലം ഇടയം ആലുംമൂട്ടില്‍ കിഴക്കതില്‍ അഭിജിത്തിന്റെ (22) ഭൗതികശരീരം കേരളത്തില്‍ എത്തിച്ചു. രാത്രി പത്തോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വനം മന്ത്രി അഡ്വ.കെ രാജു ഏറ്റുവാങ്ങി. മുഖ്യമന്ത്രിയ്ക്ക് വേണ്ടി വനം മന്ത്രിയും സര്‍ക്കാരിന് വേണ്ടി ജില്ലാ കലക്ടറും മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.

പാങ്ങോട് മിലിട്ടറി ആശുപത്രിയില്‍ സൂക്ഷിക്കുന്ന ഭൗതിക ശരീരം ഇന്ന് സ്വദേശമായ അഞ്ചല്‍ ഇടയത്തേയ്ക്ക് കൊണ്ടു പോവും. പൊതുദര്‍ശനത്തിന് ശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കാശ്മീരിലെ ബാരാമുള്ളയിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തിലാണ് അഭിജിത്ത് കൊല്ലപ്പെട്ടത്.