കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതകക്കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.ആറുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാലാണ് കോടതിയില്‍ ഹാജറാക്കുന്നത്.
കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലിസ് ആവശ്യപ്പെടും. ജോളിയില്‍ നിന്ന് ഇനിയും കാര്യങ്ങല്‍ ശേഖരിക്കാനുണ്ട് എന്നാണ് പോലിസിന്റെ അഭിപ്രായം.കേസിലെ ഒന്നാം പ്രതി ജോളി, ഇവര്‍ക്ക് സയനൈഡ് നല്‍കിയ ജ്വല്ലറി ജീവനക്കാരനും രണ്ടാം പ്രതിയുമായ എം എസ് മാത്യു, മാത്യുവിന് സയനൈഡ് നല്‍കിയ സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാര്‍ എന്നിവരെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കുന്നത്.
റോയി തോമസിന്റെ മരണത്തിലാണ് ഇവരെ പോലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. പിന്നീടുളള ചോദ്യംചെയ്യലില്‍ മറ്റു അഞ്ച്‌പേരെയും കൊലപ്പെടുത്തിയത് ജോളിയാണന്ന് മൊഴി നല്‍കി. ഇതോടെയാണ്മറ്റു കൊലകളുമായി കൂടുതല്‍ വിവരങ്ങള്‍ വാങ്ങുന്നതിന് അപേക്ഷ നല്‍കാന്‍ പ്രത്യേക അന്വോഷണ സംഘം തീരുമാനിച്ചത്. അതേസമയം ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരന്‍ റോജോയുടെ ചോദ്യം ചെയ്യലും ഇന്നു തുടരും .