വേശ്യാ പരാമര്‍ശത്തില്‍ രോഷം കനത്തതോടെ ഖേദം പ്രകടിപ്പിച്ച്‌ ഫിറോസ് കുന്നംപറമ്ബില്‍. അപ്പോഴത്തെ മാനസികാവസ്ഥയില്‍ പറഞ്ഞുപോയതാണ്. അത്തരമൊരു വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. അത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പുചോദിക്കുന്നു”- ഫെയ്സ്ബുക്ക് ലൈവില്‍ ഫിറോസ് പറഞ്ഞു.

”രണ്ട് ദിവസമായിട്ട് രോഗികള്‍ക്കൊപ്പമായിരുന്നു. എല്ലാ ആളുകളെയും വേദന തലയില്‍ കൊണ്ടുനടക്കുമ്ബോഴാണ് അനാവശ്യ വിവാദങ്ങളും കേള്‍ക്കുന്നത്. അപ്പോള്‍ ചിലപ്പോ ഇങ്ങനെയൊക്കെ പ്രതികരിക്കേണ്ടി വരും. ആ പ്രതികരണം മോശമായിപ്പോയെങ്കില്‍‌ ക്ഷമിക്കണം.”- ഫിറോസ് പറഞ്ഞു.