പട്ന: ബീഹാറില്‍ ഡെങ്കിപ്പനിയും ചിക്കന്‍ ഗുനിയയും പടര്‍ന്ന് പിടിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 1923പേര്‍ ഡെങ്കിക്ക് ചികിത്സ തേടിയതായാണ് റിപ്പോര്‍ട്ട്. പട്നയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെങ്കി ബാധിച്ചിട്ടുള്ളത്.1410 പേര്‍ക്കാണ് ഇവിടെ ഇതിനോടകം ഡെങ്കി സ്ഥിരീകരിച്ചിട്ടുള്ളത്.

താഴ്ന്ന പ്രദേശങ്ങളായ കങ്കഡ് ബാഗ്, ഗര്‍ദാനി ബാഗ്, ഡാക് ബംഗ്ലാവ്, എസ് കെ പുരി എന്നിവിടങ്ങളില്‍ നിന്നും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കനത്തമഴയെയും പ്രളയത്തെയും തുടര്‍ന്ന് ഈ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. അതേസമയം പട്നയില്‍ 150 ഓളം പേര്‍ക്ക് ചിക്കന്‍ ഗുനിയ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.