തി​രു​വ​ന​ന്ത​പു​രം: സ്ഥാ​നാ​ര്‍​ഥി​കളുടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​തി​രു​വി​ടു​ന്നുവെന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ. പ്രചാരണത്തില്‍ ഗ​താ​ഗ​ത​കു​രു​ക്ക് അ​ട​ക്കം ജ​ന​ജീ​വി​തം ത​ട​സ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​താ​യും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് മീണ മു​ന്ന​റി​യിപ്പ് നല്‍കി.

ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ടി​ക്കാ​റാം മീ​ണ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്ക് ക​ത്ത​യ​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ന്ദ്രം ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും മീണ ആ​വ​ശ്യ​പ്പെ​ട്ടു.