അ​യോ​ധ്യ കേ​സി​ൽ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ലെ വാ​ദം കേ​ൾ​ക്ക​ൽ ഇ​ന്ന് അ​വ​സാ​നി​ക്കും. സു​പ്രീം കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ദി​വ​സം വാ​ദം കേ​ട്ട ര​ണ്ടാ​മ​ത്തെ കേ​സാ​യി മാ​റും അ​യോ​ധ്യ കേ​സ്. ന​വം​ബ​ര്‍ 15ന് ​മു​മ്പ് അ​യോ​ധ്യ ഹ​ര്‍​ജി​ക​ളി​ൽ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് വി​ധി പ​റ​യു​മെ​ന്നാ​ണ് വി​വ​രം.

അ​യോ​ധ്യ​യി​ലെ ത​ര്‍​ക്ക​ഭൂ​മി മൂ​ന്നാ​യി വി​ഭ​ജി​ക്കാ​നു​ള്ള അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ എ​ത്തി​യ 14 ഹ​ര്‍​ജി​ക​ളി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ അ‍​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബ​ഞ്ച് വാ​ദം കേ​ൾ​ക്കു​ന്ന​ത്. ഇ​ന്ന് വാ​ദം കേ​ൾ​ക്ക​ലി​ന്‍റെ 40ാം ദി​വ​സ​മാ​ണ്. കേ​ശ​വാ​ന​ന്ദ ഭാ​ര​തി കേ​സി​ലാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ ഇ​തി​ന് മു​മ്പ് ഏ​റ്റ​വും അ​ധി​കം ദി​വ​സം വാ​ദം ന​ട​ന്ന​ത്. 68 ദി​വ​സ​മാ​യി​രു​ന്നു അ​ന്ന് വാ​ദം ന​ട​ന്ന​ത്.

ച​രി​ത്ര വ​സ്തു​ത​ക​ളു​ടെ പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ര്‍​ക്കി​യോ​ള​ജി​ക്ക​ൽ സ​ര്‍​വെ ഓ​ഫ് ഇ​ന്ത്യ​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ളും വ​ഖ​ഫ് ബോ​ര്‍​ഡ് കോ​ട​തി​ക്ക് മു​മ്പാ​കെ വ​ച്ചി​ട്ടു​ണ്ട്.