അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാർഥികളിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്ന ജൊ ബൈഡനെ പിന്തള്ളി എലിസബത്ത് വാറൻ മുൻപന്തിയിലെത്തിയതായി ഒക്ടോബർ 14 തിങ്കളാഴ്ച ക്വനിപേയക്ക് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച സർവ്വേയിൽ ചൂണ്ടികാണിക്കുന്നു.
പുതിയ സർവേയിൽ 27 ശതമാനം വോട്ടുകളാണ് ജൊ ബൈഡനു ലഭിച്ചത്. എന്നാൽ എലിസബത്ത് വാറൻ 30 ശതമാനം വോട്ടുകൾ കരസ്ഥമാക്കി ഒന്നാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്ത് എത്തിയ ബർണി സാൻഡേഴ്സിന് 11 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. സെനറ്റർ കമല ഹാരിസ് 4 ശതമാനം വോട്ടുകളും നേടി.
കഴിഞ്ഞ ഓഗസ്റ്റിൽ ബൈഡന് 4 ശതമാനം പിന്തുണച്ചപ്പോൾ വാറന്‍ ലഭിച്ചത് 21 ശതമാനമായിരുന്നു. ജൊ ബൈഡനും മകനും ഉക്രെയ്ൻ വിവാദത്തിൽ ഉൾപ്പെട്ടതും ബൈഡൻ ഡിബേറ്റുകളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കാത്തുമാണ് ശതമാനം കുറഞ്ഞതിനു കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.
അമേരിക്കക്ക് പുതിയൊരു വനിതാ പ്രസിഡന്റ് എന്ന സ്വപ്നം സാക്ഷാത്ക രിക്കുന്നതിന് ഹിലാരി ക്ലിന്റൻ പരാജയപ്പെട്ടിടത്തു വാറൻ വിജയിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ബെർണി സാന്േറഴ്സ് വളരെ പിന്നോക്കം പോയതും വാറന്‍ അനുകൂല ഘടകമായി മാറിയിട്ടുണ്ട്.