മുന്‍ ദേവികുളം സബ്കളക്ടര്‍ രേണുരാജിനെതിരായി വിമര്‍ശനം നടത്തിയ ദേവികുളം മുന്‍ അഡീഷണല്‍ തഹസില്‍ദാര്‍ രവീന്ദ്രനെതിരെ മൂന്നാര്‍ പോലീസ് കേസെടുത്തു.വംശീയസ്പര്‍ധയും കലാപം സൃഷ്ടിയ്ക്കുന്നത് ലക്ഷ്യം വെച്ചുള്ള പ്രസ്താവനകള്‍ നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.

കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു വിവാദ പരാമര്‍ശങ്ങള്‍.അഡീഷണല്‍ തഹസില്‍ദാറായിരുന്ന കാലത്ത് ഇദ്ദേഹം ഒപ്പിട്ട പട്ടയങ്ങള്‍ രവീന്ദ്രന്‍ പട്ടയങ്ങള്‍ എന്ന പേരില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.യഥാര്‍ത്ഥ പട്ടയങ്ങള്‍ക്കൊപ്പം നിരവധി വ്യാജപട്ടയങ്ങളും രവീന്ദ്രന്‍ പട്ടയങ്ങളുടെ പേരില്‍ സ്ൃഷ്ടിയ്ക്കപ്പെട്ടിട്ടുണ്ട്.ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം വിശദമായ പരിശോധന നടത്തി നാലു പട്ടയങ്ങള്‍ റദ്ദാക്കി രണ്ടരയേക്കര്‍ ഭൂമി സര്‍ക്കാര്‍ അടുത്തിടെ മൂന്നാറില്‍ ഏറ്റെടുത്തിരുന്നു. ഇതിനേത്തുടര്‍ന്നാണ് സബ്കളക്ടര്‍ക്കെതിരെ രവീന്ദ്രന്‍ രംഗത്തെത്തിയത്.