ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുമണ്ഡലങ്ങളില്‍ രാഷ്ട്രീയം ചര്‍ച്ചയാവാതിരിക്കാന്‍ ഇടത് വലത് മുന്നണികള്‍ ശ്രമിക്കുന്നെന്ന് ആരോപണവുമായി ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണന്‍. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടത്തായി വിഷയം മുന്നോട്ട് വെച്ച്‌ കേരള രാഷ്ട്രീയത്തില്‍ സയനൈഡ് ചേര്‍ക്കുകയാണ് ഇരുമുന്നണികളെന്നും അദ്ദേഹം ആരോപിച്ചു. പിണറായി സയനൈഡ് ആണെങ്കില്‍ രമേശ് ചെന്നിത്തലയാണ് ജോളിയെന്നും ഗോപാലകൃഷ്ണന്‍ പരിഹസിച്ചു. രണ്ട് പേര്‍ക്കും ഒരേ സമീപനമാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.