പ്രമുഖ കറി പൗഡര്‍ നിര്‍മ്മാതാക്കളായ ഈസ്റ്റേണ്‍ മുളക് പൊടി കമ്ബനിയില്‍ വന്‍ തീപിടുത്തം. തേനി ജില്ലയിലെ ബോഡി നാക്കുന്നൂര്‍ ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഗോഡൗണിനാണ് തീപിടിച്ചത്. 500 കോടിക്കു മുകളില്‍ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍. ഫയര്‍ഫോഴ്സിന്റെ ഫുള്‍ ടീം തീയണക്കാനുള്ള ശ്രമത്തിലാണ്. പ്രദേശവാസികളെ പോലീസ് ഒഴിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.