കര്‍ണാടകയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴു മരണം. ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ​ഗുരുതരമാണ്. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ നിന്നുള്ള സഞ്ചാരികളാണ് അപകടത്തില്‍പെട്ടത്. തെലങ്കാനയിലേയും ആന്ധ്രയിലേയും തീര്‍ത്ഥാടനകേന്ദ്രത്തിലേക്കാണ് ഇവര്‍ യാത്രചെയ്തിരുന്നത്. മരേദുമില്ലി–വാല്‍മീകിക്കൊണ്ട റോഡില്‍വച്ച്‌ ഇവര്‍ സഞ്ചരിച്ച മിനിബസ്‌ കൊക്കയിലേക്ക്‌ മറിയുകയായിരുന്നു. ആറുപേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയിലുമാണ് കൊല്ലപ്പെട്ടത്.