അമേരിക്കയില്‍ പ്രസിഡന്റിനെതിരെ പ്രതിഷേധം അലയടിക്കുമ്ബോഴും ട്രംപിന് ആത്മവിശ്വാസം. ട്രംപിനെ ഇംപീച്ച്‌ ചെയ്യണമെന്ന ആവശ്യത്തിന് ഓരോ ദിവസം ചെല്ലുംതോറും പിന്തുണ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലും, ‘കപെ’ അമേരിക്കാ ഗ്രേറ്റ് എഗൈന്‍’ എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കായി ഒക്ടോബര്‍ 17 ന് ട്രംപ് ഡാളസ്സില്‍ എത്തുന്നു. റാലിയില്‍ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റിന് 2700 ഡോളര്‍ മുതല്‍ 100000 ഡോളറാണ് ഫീസ്.

അമേരിക്കന്‍ എയര്‍ലൈന്‍ സെന്ററിലാണ് പ്രചരണ റാലി സംഘടിപ്പിച്ചിരിക്കുന്നത്. പ്രസിഡന്റായി ചുമതലയേറ്റതിന് 12ാം തവണയാണ് ട്രംപ് ടെക്സസ്സിലെത്തുന്നത്. 2020 തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ആദ്യമായാണ് ട്രംപ് ഡാളസ്സില്‍ എത്തുന്നത്. 2016 ല്‍ ഇതേ സ്ഥലത്ത്വെച്ച്‌ നടത്തിയ റാലി വന്‍ വിജയമായിരുന്നു. പതിനായിരങ്ങളാണ് അന്ന് റാലിയില്‍ അണിനിരന്നത്. 4 മില്യണ്‍ ഫണ്ട് ശേഖരിച്ചു.

ട്രംപിന്റെ ഭരണക്കാലത്തെ നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെടുന്നത്.