ലാസ്‌വേഗസ്: ഒക്ടോബര്‍ 12ന് നെവേഡ ലാസ്‌വേഗസ് ഓര്‍ലിന്‍സ് ഹോട്ടല്‍ ആ കാസിനോവില്‍ നടന്ന മിസ്സ് വേള്‍ഡ് അമേരിക്കാ സൗന്ദര്യ മത്സരത്തില്‍ സൗത്ത് ഡക്കോട്ടായില്‍ നിന്നുള്ള എമി റോസ് കുവേലിയര്‍ കിരീട ജേതാവായി.
ഏറെ പ്രതീക്ഷകളോടെ മിസ്സ് വേള്‍ഡ് അമേരിക്കാ മത്സരത്തില്‍ പങ്കെടുത്ത അഞ്ച് ഇന്ത്യന്‍ അമേരിക്കന്‍ മത്സരാര്‍ഥികള്‍ക്കും ഒരു സ്ഥാനം പോലും നേടാനായില്ല. പഞ്ചാബില്‍ നിന്നും ഇന്ത്യയിലേക്ക് മാതാപിതാക്കളോടൊപ്പം കുടിയേറിയ ശ്രീ സെയ്‌നി മത്സരത്തില്‍ വിജയ കിരീടം ചൂടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മത്സരത്തിന്റെ തലേ ദിവസം പെട്ടെന്നുണ്ടായ ദേഹാസ്യാസ്ഥത്തെ തുടര്‍ന്ന് സെയ്‌നി മത്സരത്തില്‍ പങ്കെടുത്തില്ല.
പുതിയ മിസ്സ് വേള്‍ഡ് അമേരിക്ക 2019 ആയി വിജയിച്ച എമ്മി റോസിനെ 2018 മിസ്സ് വേള്‍ഡ് അമേരിക്കാ മറീസാ പേയ്ജ ബട്ട്!ലര്‍ വിജയ കിരീടം ചൂടിച്ചു. മേജിക് ഫാക്ടറി ഉടമസ്ഥയും നടിയും ഗായികയുമായ എമ്മി ഒരു സാമൂഹ്യ പ്രവര്‍ത്തകൂടിയാണ്.
മെഗന്‍ ഗോര്‍ഡന്‍ (സൗത്ത് കരോലിന) ഫസ്റ്റ് റണ്ണര്‍ അപ്പ്. പെയ്ട്ടന്‍ ബ്രൗണ്‍ (നോര്‍ത്ത് കരോലിന) സെക്കന്റ് റണ്ണര്‍ അപ്പ്. റേച്ചര്‍ മില്ലര്‍ (മാസ്സാച്യുസെറ്റ്‌സ്) തേര്‍ഡ് റണ്ണര്‍ അപ്പ്. കെയ്‌ലി ഒബ്‌റെറൊ(ഹവായ്) ഫോര്‍ത്ത് റണ്ണര്‍ അപ്പ്. എന്നിവരാണ് മറ്റു വിജയികള്‍. 42 മത്സരാര്‍ത്ഥികളില്‍ ആദ്യ റൗണ്ട് പൂര്‍ത്തീകരിച്ചപ്പോള്‍ 25 പേരും, പിന്നീട് പത്തു പേരാണ് ഫൈനലിസ്റ്റുകളായി മാറ്റുരച്ചത്.