നുജേഴ്‌സി : ഒക്ടോബര്‍ പതിമൂന്നിന് നുജേഴ്‌സിയില്‍ സമാപിച്ച എട്ടാമത് മാധ്യമ കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക ചടങ്ങില്‍ സമ്പന്നമായ സദസ്സിനെ സാക്ഷി നിര്‍ത്തി ഇന്ത്യ  പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ  ദീപശിഖ പ്രസിഡന്റ് മധു രാജനില്‍ നിന്നും  ഏറ്റുവാങ്ങിയ ധീര പടയാളി അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ  സാരഥി  ഡോ ജോര്‍ജ് കാക്കനാടിനു വിജയാശംസകളോടൊപ്പം അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായി അമേരിക്കയിലെ മുതിര്‍ന്ന മാധ്യമപ്രവത്തകനായ പി പി ചെറിയാന്‍ അറിയിച്ചു.

കേരളത്തിലെ മാധ്യമ പ്രവത്തകരെ  ലോകോത്തര തലത്തിലേക്ക് ഉയര്‍ത്തുന്നതിനു മുന്‍ഗാമി തുടങ്ങി വച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഉപരിയായി പ്രസ്  ക്ലബ്ബിനെ തന്നെ ലോകോത്തര തലത്തിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭംഗുരം മുന്നോട്ടു കൊണ്ടുപോകുന്നതിനു സര്‍വ്വവിധ പിന്തുണയും മാധ്യമ പ്രവര്‍ത്തകനെന്ന, ഐ പി സി എന്‍ എ അംഗമെന്ന നിലയില്‍ ചെറിയാന്‍ വാഗ്ദാനം ചെയ്തു .

അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ തനതായ വ്യക്തിത്വത്തിനുടമയും പുതിയൊരു മാധ്യമ അവബോധം സൃഷ്ടികുന്നതില്‍ ബഹുമുഖ പങ്ക് വഹിക്കുകയും ചെയുന്ന ജോര്‍ജ് കാക്കനാട്ട്. ഹ്യൂസ്റ്റണ്‍ കേന്ദ്രമാക്കി ആഴ്ചവട്ടം എന്ന പേരില്‍ പത്രം പ്രസിദ്ധീകരിച്ച് മാധ്യമ രംഗത്ത് ശക്തമായ   സാന്നിധ്യം നിലനിര്‍ത്തി .ഇന്റര്‍നെറ്റിന്റെ കടന്നുകയറ്റത്തോടെ ആഴ്ചവട്ടത്തെ  ‘പ്രിന്റില്‍’ നിന്നും ‘ഓണ്‍ലൈനിലേക്ക്’  മാറ്റിയ കാക്കനാട്ട് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഓണ്‍ലൈന്‍ വായനയില്‍ പുതിയൊരു സംസ്‌കാരം കെട്ടിപ്പടുക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യ പ്രസ് ക്ലബിന്റെ വളര്‍ച്ചയില്‍ ഒരു നിര്‍ണായക പങ്കു  വഹിക്കുവാന്‍ കാക്കനാടിന്റെ നേത്വത്വത്തിനു കഴിയുമെന്ന് പ്രതീക്ഷിക്കാം

ജീമോന്‍ റാന്നി