മരട് ഫ്‌ളാറ്റ് കേസില്‍ മൂന്നുപേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. പെര്‍മിറ്റ് കൊടുത്തത് നിയമവിരുദ്ധമായെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഫ്‌ളാറ്റ് നിര്‍മാണ കമ്ബനി ഉടമ സാനി ഫ്രാന്‍സിസ്, മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്,മുന്‍ ജൂനിയര്‍ സൂപ്രണ്ട് ജോസഫ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
അഴിമതി നിരോധന നിയമപ്രകാരമാണ് മൂന്നുപേരേയും കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തും.