മലയാള സിനിമയില്‍ ബാലതാരമായി എത്തി പിന്നീട് നായകയായി പ്രേക്ഷകര്‍ക്ക് മുന്നില്‍ തിളങ്ങിയാളാണ് സമുഷ. അഭിനയരംഗത്ത് ഇപ്പോള്‍ സജീവമല്ലെങ്കിലും കക്ഷി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അടുത്തിടെ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രത്തിന് ഒരു ആരാധക നല്‍കിയ കമന്റും അതിന് സമുഷയുടെ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിരിച്ചുക്കൊണ്ടു നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.

‘എന്തുകൊണ്ട് പല്ലില്‍ കമ്ബിയിട്ടൂടാ, അത് നിരതെറ്റിയല്ലേ നില്‍ക്കുന്നത്. പറഞ്ഞൂന്നേയൂള്ളൂ…’ എന്ന് ഒരു ആരാധിക താരത്തിന്റെ ചിത്രത്തിനു താഴെയായി കുറിച്ചു.

താരം ഉടന്‍ തന്നെ മറുപടിയുമയച്ചു. ‘എന്റെ കുറവുകളെ ഞാന്‍ സ്‌നേഹിക്കുന്നു. നിരതെറ്റിയ ഈ പല്ലിന്റെ കാര്യത്തില്‍ ഞാന്‍ പൂര്‍ണ സംതൃപ്തയാണ്. നിര്‍ദേശത്തിന് നന്ദി. ഈ കുറവുകളാണ് എന്നെ ഞാനാക്കുന്നത്.’ താരത്തിന്റെ മറുപടിയെ പ്രശംസിച്ച്‌ നിരവധി ആരാധകരാണ് രംഗത്തെത്തിയത്. മറ്റുള്ളവര്‍ക്കും പ്രചോദനമാക്കുന്ന വാക്കുകളാണ് സനുഷ നല്‍കിയതെന്നും എത്ര അഭിനന്ദിച്ചാലും മതിയാക്കില്ലെന്നും ആരാധകര്‍ കുറിച്ചു.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നടി അഭിനയിച്ചിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ ഒരു മുറൈ വന്തു പാര്‍ത്തായ ആണ് സമുഷയുടെ അവസാന മലയാള ചിത്രം. ഈ വര്‍ഷം റിലീസ് ചെയ്ത ജേര്‍സി എന്ന തെലുങ്ക് ചിത്രത്തില്‍ നടി അഭിനയിച്ചിരുന്നു.