മണിരത്‌നം ചിത്രം ‘അലൈയ്പായുതേ’ എന്ന ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് ‘മാഡി’ എന്ന് വിളിക്കുന്ന മാധവന്‍. സിനിമകളില്‍ ചോക്ലേറ്റ് ഹീറോ ആയി പ്രേക്ഷകരുടെ മനംകവര്‍ന്ന താരം തന്റെ ഭാര്യയുടെ പിറന്നാള്‍ ദിനത്തില്‍ കുറിച്ച ആശംസയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഭാര്യ സരിതയുടെ ജന്മദിനത്തില്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് താരം ആശംസകള്‍ അറിയിച്ചത്. ‘ഇനിയുള്ള ജീവിതത്തില്‍ ഇതിലും ശോഭയോടെ, നിന്റെ മനോഹരമായ പുഞ്ചിരി കാത്തുസൂക്ഷിക്കാന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിനക്ക് സന്തോഷവും ആരോഗ്യവും നിറഞ്ഞ സുദീര്‍ഘമായ ജീവിതം ആശംസിക്കുന്നു’ എന്നാണ് ഇരുവരുടെയും ചിത്രം പങ്കുവെച്ച്‌ കൊണ്ട് മാഡി കുറിച്ചത്. നീണ്ട കാലത്തെ പ്രണയത്തിന് ശേഷം 1999 ലാണ് മാധവനും സരിതയും വിവാഹിതരയത്.