രാജ്യത്തെ ബാങ്കുകളുടെ കൈവശം മതിയായ ധനമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു . പൊതുമേഖല ബാങ്ക് മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു ധനമന്ത്രി .
യോഗത്തില്‍ എംഎസ്‌എംഇ മേഖലയ്ക്ക് ബില്‍ ഡിസ്കൗണ്ട് സൗകര്യം ഏര്‍പ്പെടുത്താന്‍ എല്ലാ ബാങ്കുകളോടും ആവശ്യപ്പെട്ടു. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച ഒന്‍പത് ദിവസത്തെ വായ്പ മേളയിലൂടെ രാജ്യത്തെ ബാങ്കുകള്‍ 81,781 കോടി രൂപയുടെ വായ്പ്പകള്‍ നല്‍കി . ഇതില്‍ 34,342 കോടി രൂപയും പുതിയ വായ്പകളാണ്.