സ്വത്ത് തട്ടിയെടുക്കാനായി ടോം തോമസിന്റെ പേരിൽ ജോളി തയാറാക്കിയത് രണ്ടു വിൽപ്പത്രങ്ങൾ. ഒരെണ്ണം ആദ്യ ഭർത്താവ് റോയിയുടെ മരണത്തിനു മുന്പും മറ്റൊന്നു റോയ് മരണപ്പെട്ട ശേഷവുമാണു തയാറാക്കിയത്.
റോയ് ജീവിച്ചിരിക്കുന്പോൾ തയാറാക്കിയ ആദ്യത്തെ വിൽപത്രത്തിനു സാക്ഷികളില്ല. എന്നാൽ റോയിയുടെ മരണത്തിനുശേഷം തയാറാക്കിയ രണ്ടാമത്തെ വിൽപ്പത്രത്തിൽ രണ്ടു സാക്ഷികൾ ഒപ്പിട്ടുണ്ട്. ഈ ആധാരം നോട്ടറി അറ്റസ്റ്റേഷൻ നടത്തി രേഖയാക്കിയിട്ടുണ്ട്. എന്നാൽ അറ്റസ്റ്റേഷൻ നടത്തിയ തിയതി വിൽപ്പത്രത്തിൽ ഇല്ല.
രണ്ടാമത്തെ വിൽപത്രത്തിൽ സാക്ഷിയായി ഒപ്പിട്ട ഒരാൾ സിപിഎം മുൻ ലോക്കൽ സെക്രട്ടറി മനോജായിരുന്നു. രണ്ടാമത്തെ വ്യാജവിൽപ്പത്രത്തെ അടിസ്ഥാനമാക്കിയാണു ഭൂമികൈമാറ്റം നടത്തിയത്. ഈ വിൽപ്പത്രമാണു റോയിയുടെ സഹോദരൻ റോജോയിൽ സംശയം സൃഷ്ടിച്ചതും മരണം സംബന്ധിച്ച ദുരൂഹതകൾ അഴിയുന്നതിലേക്കു നയിച്ചതും.