ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ 88-ാം ജന്മവാര്‍ഷിക ദിനത്തില്‍ ആദരം അര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. 88-ാം ജന്മദിനത്തില്‍ രാജ്യം കലാമിന് ആദരം അര്‍പ്പിക്കുന്നുവെന്നും മോഡി പറഞ്ഞു.

‘കലാമിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ തന്റെ ഏളിയ ആദരം. കഴിവുള്ള, പ്രാപ്തിയുള്ള ഒരു ഇന്ത്യയെയാണ് അബ്ദുള്‍ കലാം സ്വപ്നം കണ്ടത്. സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ അദ്ദേഹത്തിന്റേതായ സംഭാവനകളും രാജ്യത്തിന് നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാണെന്നും മോഡി കുറിച്ചു.

രാജ്യത്തിന്റെ പതിനൊന്നാം രാഷ്ട്രപതിയായിരുന്നു അബുദുള്‍ കലാം. ഐഎസ്‌ആര്‍ഓ യിലെ ശാസ്ത്രജ്ഞനില്‍ നിന്ന് രാഷ്ട്രപതിയിലേക്കുള്ള മാറ്റവും വളരെ വലുതായിരുന്നു. കര്‍ക്കശക്കാരനായ മിസൈല്‍ മാനില്‍ നിന്നും നയതന്ത്രജ്ഞനായ രാഷ്ട്രപതിയായിരുന്നു അദ്ദേഹം.

2002-2007 കാലഘട്ടത്തിലാണ് രാഷ്ട്രപതിയായി അബ്ദുള്‍ കലാം സേവനം അനുഷ്ഠിച്ചത്. 1931-ല്‍ തമിഴ്നാട്ടിലെ രാമേശ്വരത്താണ് കലാമിന്റെ ജനനം.