ഹ്യൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2019-ഒക്ടോബര്‍ സമ്മേളനം 6-ാം തീയതി ഞായര്‍ വൈകീട്ട് 4 മണിക്ക് സ്റ്റാഫറ്ഡിലെ ദേശി ഇന്ത്യന്‍ റസ്റ്റൊറന്റില്‍ സമ്മേളിച്ചു. കൂടിവന്ന ഏല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചുകൊണ്ട് മണ്ണിക്കരോട്ട് ഹൃസ്വമായി സംസാരിച്ചു. അതോടൊപ്പം സമ്മേളനത്തില്‍ ആദ്യമായി സംബന്ധിച്ച സുകുമാരന്‍ നായരെ സദസിനു പരിചയപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന്, ഇന്‍ഡൊ അമേരിക്കന്‍ പ്രസക്ലബിനെ പ്രതിനിധീകരിച്ച് സന്നിഹിതരായവര്‍, ഹ്യൂസ്റ്റനില്‍ നടക്കാന്‍പോകുന്ന കണ്‍വന്‍ഷനെക്കുറിച്ച് വിവരങ്ങള്‍ നല്‍കി. സമ്മേളനത്തില്‍ സാമൂഹ്യ-സാംസ്‌ക്കാരിക, സാഹിത്യം മുതലായ വിവിധ വി’ാഗങ്ങളില്‍ ഔന്നത്യം നേടിയവര്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിക്കുമെന്ന് പ്രതിനിധികള്‍ അറിയിച്ചു.

എ. സി. ജോര്‍ജ് ആയിരുന്നു മോഡറേറ്റര്‍. തുടര്‍ന്ന് ജോര്‍ജ് പുത്തന്‍കുരിശ് ‘ചൈനയുടെ ഹൃദയത്തിലൂടെ’ എന്ന സഞ്ചാര സാഹിത്യം അവതരിപ്പിച്ചു. 14-ദിവസത്തെ ചൈനയിലെ യാത്രയെക്കുറിച്ചുള്ള വിവരണം. കണ്ട സ്ഥലങ്ങളുടെ വിവരണങ്ങളില്‍ സ്ഥലങ്ങളുടെ ചരിത്രപശ്ചാത്തലവും മാറിവരുന്ന രാഷ്ട്രിയ വ്യവസ്ഥിതികളുമെല്ലാം ഉള്‍പ്പെടുത്തിയത് സഞ്ചാരസാഹിത്യത്തെ കൂടുതല്‍ ജിജ്ഞാസാജനകവും ഉത്ക്കണ്ഠാഭരിതവുമാക്കാന്‍ സഹായിച്ചു. മാത്രമല്ല, ചൈനാസന്ദര്‍ശനത്തിനു പോകുന്നവര്‍ക്കുവേണ്ട ഉപദേശങ്ങളും മാര്‍ക്ഷനികിര്‍ദ്ദേശങ്ങളും നല്‍കാനും ലേഖകന്‍ മറന്നില്ല. അദ്ദേഹത്തിന്റ് ഇ സഞ്ചാരസാഹിത്യം വായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇമലയാളിയില്‍ വായിക്കാവുന്നതാണ്. ഒരു നോവല്‍പോലെ വായിച്ചുപോകാവുന്ന ആഖ്യാന ശൈലി.
അടുത്തതായി ജോസഫ് തച്ചാറ വഞ്ചന എന്ന കഥ അവതരിപ്പിച്ചു. വളരെ ചെറുപ്രായത്തില്‍തന്നെ ഒരു കുട്ടിയില്‍ ഉണ്ടായ അപക്വമായ ചിന്തകളെ ചുറ്റിപ്പറ്റിയായിരുന്നു കഥ. വീട്ടിലെ ജോലിക്കാരിയായ ജാനുവിനോടു തോന്നുന്ന പ്രണയവും അവളെ വിവാഹംകഴിക്കാന്‍ വരുന്ന അവന്റെ സങ്കല്‍പ്പത്തിലെ ക്രൂരനായ പട്ടാളക്കാരനോടു തോന്നുന്ന അമര്‍ഷവും ഒക്കെ പലരുടെയും ബാല്യകാല ചപലതകളുടെ ചുരുളഴിക്കാന്‍ പ്രേരകമായി തോന്നി.

പൊതുചര്‍ച്ചയില്‍ എല്ലാവരും സജീവമായി പങ്കെടുത്തു. പൊന്നു പിള്ള, എ.സി. ജോര്‍ജ്, ജോണ്‍ കുന്തറ, നൈനാന്‍ മാത്തുള്ള, ചാക്കൊ മുട്ടുങ്കല്‍, തോമസ് തയ്യില്‍, ടോം വിരിപ്പന്‍, ജോസഫ് തച്ചാറ, ടി.എന്‍. സാമുവല്‍, ഈശൊ ജേക്കബ്, സൈമന്‍ വാളാശ്ശേരി, സുരേഷ് രാമകൃഷ്ണന്‍, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു.  പൊന്നു പിള്ള ഏവര്‍ക്കും കൃതഞ്ജത രേഖപ്പെടുത്തി. അടുത്ത സമ്മേളനം ലവംബര്‍ രണ്ടാം ഞായറാഴ്ച (നവംബര്‍ 10) നടക്കുന്നതാണ്.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്:
മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net),
ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950,
ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217