കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിച്ചു. ജസ്റ്റിസ് ബാലകൃഷ്ണ്‍ സമിതിയാണ് തുക തീരുമാനിച്ചത്. 14 ഫ്‌ളാറ്റ് ഉടമകള്‍ക്കായി രണ്ട് കോടി അമ്ബത്താറായിരത്തി തൊണ്ണൂറ്റി ആറ് രൂപയാണ് നിശ്ചയിച്ചത്‌. ഗോള്‍ഡണ്‍ കായലോരത്തിലെ നാലും, ആല്‍ഫയിലെ നാലും ജെയിനിലെ ആറും ഫ്‌ളാറ്റുടമകളുടെ തുകയാണ് നിശ്ചയിച്ചത്‌. ഭൂമിയുടെയും ഫ്ലാറ്റിന്‍റെയും വില കണക്കാക്കി, ആനുപാതികമായാണ് താത്കാലിക നഷ്ടപരിഹാരം നിശ്ചയിക്കുകയെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതി വ്യക്തമാക്കി.

രണ്ട് കോടി രൂപ ആവശ്യപ്പെട്ടവര്‍ക്ക് 25 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടവര്‍ക്ക് 13 ലക്ഷം രൂപയും അനുവദിച്ചു. മരട് ഫ്‌ളാറ്റ് നിര്‍മ്മാതക്കള്‍ക്ക് ജസ്റ്റീസ് ബാലകൃഷന്‍ സമിതിയുടെ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഫ്‌ളാറ്റ് വാങ്ങുമ്ബോള്‍ ഉടമകള്‍ നല്‍കിയ തുക വിവരങ്ങള്‍ രണ്ട് ദിവസത്തിനകം അറിയിക്കണം.

അതേസമയം, മരടിലെ ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി. നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കുന്നതോടൊപ്പം സത്യവാങ്മൂലം നല്‍കണമെന്ന നിബന്ധന നഷ്ടപരിഹാര സമിതി തല്‍ക്കാലം ഒഴിവാക്കിയതായി ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതി തീരുമാനിച്ചു