ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ ഹൊ​ഷം​ഗ​ബാ​ദി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നാ​ല് ഹോ​ക്കി താ​ര​ങ്ങ​ള്‍ മരിച്ചു. മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മ​ധ്യ​പ്ര​ദേ​ശ് ഹോ​ക്കി അ​ക്കാ​ദ​മി​യി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന താ​ര​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

താ​ര​ങ്ങ​ള്‍ സ​ഞ്ച​രി​ച്ച കാ​ര്‍ റോ​ഡ​രി​കി​ലെ മ​ര​ത്തി​ലി​ടി​ച്ച്‌ മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും ഇ​തി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ന്യാന്‍ചന്ദ് ട്രോ​ഫി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഇ​റ്റാ​ര്‍​സി​യി​ല്‍​നി​ന്നും ഹൊ​ഷം​ഗ​ബാ​ദി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു താ​ര​ങ്ങ​ള്‍.