കുറച്ചുകാലമായി സിനിമകളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു ശ്രുതി ഹസന്‍. ശ്രുതിയുടെ വിട്ട്നില്‍ക്കലിനെക്കുറിച്ച്‌ നിരവധി ഗോസിപ്പുകളാണ് പുറത്ത് വന്നിരുന്നത്. പ്രണയപരാജയമാണ് കാരണം എന്ന മട്ടില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ അമിത മദ്യപാനത്തിന്റെ അടിമയായിരുന്നെന്നും അത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയെന്നും താരം തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ ആണ് സിനിമയില്‍ നിന്ന് വിട്ടു നിന്നതിന്റെ കാരണം ശ്രുതി വെളിപ്പെടുത്തിയത്. ‘മദ്യപാനശീലം അമിതമായപ്പോള്‍ കുറെ ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായി. ഇതേത്തുടര്‍ന്ന് സിനിമയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതയായി. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മദ്യപാനം ഉപേക്ഷിച്ചുവെവെന്ന് ശ്രുതി പറയുന്നു.

കാമുകന്‍ മൈക്കല്‍ കോര്‍സെലുമായുള്ള പ്രണയബന്ധം തകര്‍ന്നതും തന്നെ ബുദ്ധിമുട്ടിച്ചുവെന്നും ശ്രുതി ഹാസന്‍ പറഞ്ഞു. ആ ബന്ധത്തില്‍നിന്ന് നല്ലതും ചീത്തയുമായ ഒരുപാടു പാഠം പഠിച്ചു. ഇപ്പോള്‍ അതും മറക്കാന്‍ ഉള്ള ശ്രമത്തിലാണ്. നല്ലൊരു പുതിയ ബന്ധത്തിനായുള്ള അന്വേഷണത്തിലാണ് ഇപ്പോഴെന്നും ശ്രുതി പറഞ്ഞു.

അതേസമയം, ആരോഗ്യം ഏറെക്കുറെ വീണ്ടെടുത്തു കഴിഞ്ഞുവെന്നും ഉടന്‍ തന്നെ സിനിമയിലേക്ക് തിരിച്ചുവരും എന്നാണ് പ്രതീക്ഷയെന്നും ശ്രുതി ഹസന്‍ പറഞ്ഞു.