തിരുവനന്തപുരം: മാര്‍ക്ക് ദാന ആരോപണത്തില്‍ മന്ത്രിക്കും പ്രൈവറ്റ് സെക്രട്ടറിക്കും പങ്കില്ലെന്ന് എം.ജി. സര്‍വകലാശാല വൈസ് ചാന്‍സര്‍ ഡോ സാബു തോമസ്. ബിടെക് കോഴ്സില്‍ ഏതെങ്കിലും ഒരു വിഷയത്തിന് ഒന്ന് മുതല്‍ അഞ്ചുവരെ മാര്‍ക്ക് കുറവുണ്ടെങ്കില്‍ മോഡറേഷന്‍ നല്‍കാമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മോഡറേഷന്‍ നല്‍കാനുള്ള തീരുമാനം എടുത്തത് സിന്‍ഡിക്കേറ്റാണ്. സര്‍ക്കാരിനോ മന്ത്രിക്കോ അതില്‍ ഇടപെടാനാകില്ലെന്നും കാലിക്കറ്റ് സര്‍വകലാശാലയും സമാനരീതിയില്‍ മോഡറേഷന്‍ നല്‍കിയിട്ടുണ്ടെന്നും വിസി പറഞ്ഞു.