ആല്‍ഫൈന് ഭക്ഷണം നല്‍കിയത് താനാണെന്ന് ഷീന . അപ്പോള്‍ ഒരു സംശയവും തോന്നിയിരുന്നില്ല.ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ ജയശ്രീയുടെ മൊഴി ഇന്നെടുക്കും. ഡെപ്യൂട്ടി കളക്ടര്‍ സി ബിജുവാണ് മൊഴിയെടുക്കുക. വ്യാജരേഖകള്‍ ഉപയോഗിച്ച്‌ നികുതിയടക്കാന്‍ ജോളിയെ സഹായിച്ചെന്ന ആരോപണത്തെത്തുടര്‍ന്നുള്ള വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഇത് മൂന്നാം വട്ടമാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്. ഷാജുവും അച്ഛന്‍ സക്കറിയയും വടകര റൂറല്‍ എസ് പി ഓഫീസില്‍ ഹാജരായി. പൊലീസ് കസ്റ്റഡിയിലുള്ള ജോളിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.