തിരുവനന്തപുരം: എന്‍എസ്‌എസിന്റെ ശരിദൂര നിലപാട് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ലെന്ന് ബിജെപി. വട്ടിയൂര്‍ക്കാവില്‍ എന്‍എസ്‌എസ് കരയോഗങ്ങള്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചോയെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ബിജെപി വക്താവ് ജെ ആര്‍ പദ്മകുമാര്‍.

എന്‍എസ്‌എസ്, വിപുലയ മഹാസഭയടക്കമുള്ള മുഴുവന്‍ സാമുദായിക സംഘടനകളുടെയും പിന്തുണ വട്ടിയൂര്‍ക്കാവില്‍ എന്‍ഡിഎക്കുണ്ടെന്ന് പദ്മകുമാര്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പില്‍ ജനഹിതം അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള ബോധപൂര്‍വ്വമായ ശ്രമം യുഡിഎഫ് ഒത്താശയോടെ എല്‍ഡിഎഫ് നടത്തുന്നതായും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുന്നതിനായി മണ്ഡലത്തില്‍ സിപിഎം- കോണ്‍ഗ്രസ് ക്രോസ് വോട്ടിംഗ് ഉണ്ടാകുമെന്നും പദ്മകുമാര്‍ പറഞ്ഞു.