സാമ്ബത്തിക നൊബേല്‍ പ്രഖ്യാപിച്ചു. ഇന്ത്യക്കാരനായ അഭിജിത് ബാനര്‍ജി ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് പുരസ്‌കാരം. എസ്തര്‍ ഡുഫ്‌ലോ, മൈക്കല്‍ ക്രീമര്‍ എന്നിവരാണ് മറ്റ് രണ്ടുപേര്‍. ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പദ്ധതികള്‍ക്കാണ് പുരസ്‌കാരം.

അമര്‍ത്യാ സെന്നിനുശേഷം ആദ്യമായാണ് സാമ്ബത്തിക നൊബേല്‍ പുരസ്‌കാരത്തിന് ഒരു ഇന്ത്യന്‍ വംശജന്‍ അര്‍ഹനാകുന്നത്. കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത്ത് ബാനര്‍ജി അമേരിക്കന്‍ ശാസ്ത്രജ്ഞനാണ്.

ആഗോളതലത്തില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി സ്വീകരിച്ച പരീക്ഷണങ്ങള്‍ക്കാണ് പുരസ്‌കാരം.ഈ വര്‍ഷത്തെ അവസാനത്തെ നൊബേല്‍ പുരസ്‌കാരമാണ് ഇന്ന് പ്രഖ്യാപിച്ചത്. അഭിജിത് ബാനര്‍ജിയുടെ ജീവിത പങ്കാളികൂടിയാണ് ഇത്തവണത്തെ പുരസ്‌കാരം പങ്കിട്ട എസ്തര്‍ ഡുഫ്‌ലോ.

കഴിഞ്ഞ വര്‍ഷത്തെ വിജയികള്‍ യുഎസ് സാമ്ബത്തിക ഗവേഷകരായ വില്യം നോര്‍ദോസ്, പോള്‍ റോമര്‍ എന്നിവരായിരുന്നു. സാമ്ബത്തിക വികസനം കാലാവസ്ഥാ നയങ്ങളുമായി കൂട്ടിച്ചേര്‍ക്കാനാകും എന്ന് തെളിയിച്ചതിനായിരുന്നു പുരസ്‌കാരം