ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ പാസഡീന  മലയാളി അസ്സോസിയേഷൻന്റെ (പിഎംഎ) വാർഷികാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ  ഒക്ടോബർ 26 നു ശനിയാഴ്ച നടത്തപ്പെടും. ട്രിനിറ്റി മാർത്തോമാ ദേവാലയ ഹാളിൽ വച്ച് (5810, Almeda Genoa Rd, Houston, TX 77048) നടത്തപ്പെടുന്ന ആഘോഷ പരിപാടികൾ വൈകുന്നേരം 6 മണിക്ക് ആരംഭിക്കും.  ഫോർട്ബെൻഡ് കൗണ്ടി കോർട്ട് ജഡ്‌ജും മലയാളിയുമായ ജൂലി മാത്യു മുഖ്യാതിഥിയായിരിക്കും.

ഹൂസ്റ്റനിലെ പ്രശസ്ത ഗായകർ ആലപിക്കുന്ന  അടിപൊളി ഗാനങ്ങൾ, നൃത്തങ്ങൾ, നിരവധി സ്‌കിറ്റുകൾ, മറ്റു കലാപരിപാടികളും ആഘോഷത്തിനു മികവ് നൽകും. കലാപരിപാടികൾ അവതരിപ്പിക്കുവാൻ താൽപര്യമുള്ള അസ്സോസിയേഷൻ പ്രവർത്തകർ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.   വാർഷികാഘോഷ പരിപാടികളിലേക്കു ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു. ആഘോഷത്തോടനുബന്ധിച്ചു  ഡിന്നറും ഉണ്ടായിരിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക്
തോമസ് ഉമ്മൻ (പ്രസിഡണ്ട്) – 281 745 1779
ബിജു ഇട്ടൻ (സെക്രട്ടറി ) – 713 480 4532
റോബിൻ ഫെറി (ട്രഷറർ) – 832 331 5700

  • ജീമോൻ റാന്നി