ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ പി. ചിദംബരത്തെ കസ്റ്റഡിയില്‍ കിട്ടണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം ഡല്‍ഹി റോസ് അവന്യൂ കോടതി ഇന്ന് പരിഗണിക്കും.

ചിദംബരത്തിന്റെയും ബിനാമികളുടെയും പേരിലുള്ള വിദേശ ബാങ്ക് അക്കൗണ്ടുകളെ കുറിച്ച്‌ ചോദ്യം ചെയ്യണമെന്നാണ് ഇ.ഡിയുടെ ആവശ്യം. ചിദംബരത്തെ ഹാജരാക്കാന്‍ തിഹാര്‍ ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശമുണ്ട്. നിലവില്‍ ഐ.എന്‍.എക്‌സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ചിദംബരം.

സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത അ​ദ്ദേ​ഹം ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ അ​ഞ്ച് മു​ത​ല്‍ തി​ഹാ​ര്‍ ജ​യി​ലി​ലാ​ണ്. ആ​രോ​ഗ്യ​പ്ര​ശ്ന​മു​ണ്ടെ​ന്നും ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും നാല് കി​ലോ​യോ​ളം ഭാ​രം കു​റ​ഞ്ഞെ​ന്നും അ​ദ്ദേ​ഹം നേ​ര​ത്തെ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ചിദംബരം ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്‌സ് മീഡിയ ഗ്രൂപ്പിന് വേണ്ടി പരിധിയില്‍ കവിഞ്ഞ വിദേശ നിക്ഷേപം അനുവദിച്ചുവെന്ന് ആരോപിച്ചാണ് സി.ബി.ഐ കേസെടുത്തത്.