ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ ഇരയായ ശാസ്ത്രജ്ഞന്‍ നമ്ബി നാരായണന് 1.30 കോടി രൂപ നഷ്ടരപരിഹാരം നല്‍കാന്‍ മുന്‍ ചീഫ്സെക്രട്ടറി കെ. ജയകുമാര്‍ ശുപാര്‍ശ ചെയ്തു.
നമ്ബി നാരായണനുമായി ചര്‍ച്ചചെയ്ത് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ മധ്യസ്ഥനായി കെ. ജയകുമാറിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത നമ്ബി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ഇതു സര്‍ക്കാര്‍ നേരത്തേ നല്‍കിയിരുന്നു. ഇതിനുപുറമേയാണ് 1.30 കോടിരൂപ കൂടി നഷ്ടപരിഹാരം നല്‍കാനുള്ള ശുപാര്‍ശ.
ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരേ 20 വര്‍ഷം മുമ്ബ് നമ്ബി നാരായണന്‍ നല്‍കിയ കേസ് ഇപ്പോള്‍ തിരുവനന്തപുരം സബ്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ തീര്‍പ്പാകാന്‍ ഇനിയും കാലതാമസമുണ്ടാവും. അതിനുമുമ്ബ് നമ്ബി നാരായണനുമായി ചര്‍ച്ചചെയ്ത് ഒത്തുതീര്‍പ്പുണ്ടാക്കാനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് ഇന്‍ ഗവണ്‍മെന്‍റ് (ഐ.എം.ജി.) ഡയറക്ടര്‍കൂടിയായ കെ. ജയകുമാറിനെ സര്‍ക്കാര്‍ നിയോഗിച്ചത്.
വിഷയത്തില്‍ ജയകുമാര്‍ രണ്ടുതവണ നമ്ബി നാരായണനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത്രയുംകാലം നീതി വൈകിയതുകൂടി കണക്കിലെടുത്താണ് നഷ്ടപരിഹാരം 1.30 കോടിയായി നിശ്ചയിച്ചത്. ഈ തുക നമ്ബിനാരായണന് സ്വീകാര്യമാകുമെന്നും ജയകുമാറിന്‍റെ റിപ്പോര്‍ട്ടിലുണ്ട്.