പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതിക്കേസില്‍ അറസ്റ്റിലായ ബാങ്കിന്റെ മുന്‍ എംഡിയും മലയാളിയുമായ ജോയ് തോമസ് നയിച്ചിരുന്നത് രണ്ടു വിവാഹ ജീവിതം. 63കാരനായ ജോയ് മതം മാറിയാണ് പി എ യെ വിവാഹം ചെയ്തത് . ആദ്യ വിവാഹബന്ധം തുടര്‍ന്നിരുന്ന നാളില്‍ തന്നെയാണ് ഇയാള്‍ പിഎയുമായി അടുത്തതും വിവാഹം നടത്തിയതും.രണ്ടാം ഭാര്യയെ പറ്റിയുള്ള വിവരം പുറത്തുവന്നതോടെ ആദ്യ ഭാര്യ ഡിവോഴ്‌സിന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയതായാണ് വിവരം.

2005 ല്‍ രണ്ടാം വിവാഹം ചെയ്ത ഇയാള്‍ ജുനൈദ് എന്ന പേരാണ് മതം മാറിയ ശേഷം സ്വീകരിച്ചത്. എന്നാല്‍ ഔദ്യോഗിക രേഖകളില്‍ ഇയാളുടെ പേര് ജോയ് തോമസ് എന്ന് തന്നെയായിരുന്നു. പൂനൈയില്‍ 4കോടി വിലവരുന്ന 9 ഫ്‌ളാറ്റുകളും പിഎയുടെ പേരില്‍ വാങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. രണ്ടാംഭാര്യയ്ക്ക് ഒരു തുണിക്കട സ്വന്തമായിട്ടുണ്ട്. ഇതിന് പുറനെ ചോക്ലേറ്റ് ഉണ്ടാക്കി വില്‍ക്കുന്നതും ഇവരുടെ വരുമാന മാര്‍ഗ്ഗമാണെന്നും പൊലീസ് പറയുന്നു . മുംബൈ പൊലീസിലെ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗമാണ് ജോയ് തോമസിനെ അറസ്റ്റ് ചെയ്തത്.

ബാങ്കിന്റെ 70 ശതമാനത്തിനലധികം വായ്പയും ഒരേ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിനാണ് നല്‍കിയിരുന്നത്. ഇത് കിട്ടാക്കടമായതിനെ തുടര്‍ന്ന് ബാങ്ക് പ്രതിസന്ധിയിലായിരുന്നു. ഇതിന് പിന്നില്‍ ജോയ് തോമസിനും മുന്‍ ബാങ്ക് ചെയര്‍മാന്‍ വാര്യം സിംഗിനും പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.ബാങ്ക് പലര്‍ക്കായി ആകെ നല്‍കിയ വായ്പ 8880 കോടിയാണ്. ഇതില്‍ 6500 കോടിയും എച്ച്‌ഡിഐഎല്ലിന് മാത്രമായി വഴിവിട്ട് നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തല്‍.