ഉത്തര്‍പ്രദേശിലെ മൗവില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 10 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. വീട്ടിനുള്ളില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടുനില കെട്ടിടം നിലംപതിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം.
പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് നിരവധിപേര്‍ താമസിക്കുന്ന ഇരുനില കെട്ടിടം തകര്‍ന്നുവീണത്. ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സിലണ്ടര്‍ പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അപകട സ്ഥലത്ത് കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അഗ്‌നിരക്ഷാസേനയും പോലീസും നാട്ടുകാരും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും എല്ലാവിധ സഹായവും നല്‍കിയെന്ന് ഉറപ്പുവരുത്തണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.