ന്യു ജെഴ്‌സി: സഹപ്രവര്‍ത്തകരുടെ മികവിനെ ആദരിച്ചു കൊണ്ട് ഇന്ത്യാ പ്രസ് ക്ലബ് വിവിധ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡുകള്‍ നല്കി. മികച്ച എഡിറ്ററും റിപ്പോര്‍ട്ടറുമായി തെരെഞ്ഞെടുക്കപ്പെട്ട മൊയ്തീന്‍ പുത്തഞ്ചിറയുടെ അസാന്നിധ്യത്തില്‍ രാജു പള്ളത്ത് അവാര്‍ഡ് മന്ത്രി കെ.ടി. ജലീലില്‍ നിന്നു ഏറ്റു വാങ്ങി.

ദ്യശ്യമാധ്യമ മേഖലയില്‍ നിന്നും ഫ്ലവേഴ്സ് ടി വി യു എസ് എയുടെ സീനിയര്‍ പ്രൊഡ്യൂസറായ മഹേഷ് മുണ്ടയാട്, കൈരളി ടി വി പെന്‍സല്‍വാനിയ ബൂറോ ചീഫായ ജിജി എം കോശി, ഏഷ്യാനെറ്റ് യു എസ്സ് റൗണ്ട് അപ്, എഷ്യാനെറ്റ് ന്യൂസ് ‘അമേരിക്ക ഈ ആഴ്ച’ എന്നിവയുടെ ഫിലാഡല്‍ഫിയ കോര്‍ഡിനേറ്റര്‍ അരുണ്‍ കോവാട്ട് എന്നിവരും മന്ത്രിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. അവാര്‍ഡ് നല്കിയതില്‍ പ്രസ് ക്ലബിനും ഇതിനു അര്‍ഹരാക്കിയ മധ്യമങ്ങള്‍ക്കും അവര്‍ നന്ദി പറഞ്ഞു.

പുത്രന്റെ വിവാഹവുമായി ബന്ധപ്പെട്ട് മൊയ്തീന്‍ നാട്ടിലാണ്.’മലയാളം ഡെയ്‌ലി ന്യൂസ്’ ഓണ്‍ലൈന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററാണു മൊയ്തീന്‍ പുത്തന്‍ച്ചിറ. ഫ്രീലാന്‍സ്ജേര്‍ണലിസ്റ്റായും വാര്‍ത്തകളും ലേഖനങ്ങളൂം എഴുതുന്നു. പ്രസ്സ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ജനറല്‍ സെക്രട്ടറിയുമാണ്.

റീന നൈനാന്‍ മുഖ്യാധാര മാധ്യമ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് എറ്റു വാങ്ങി; ബേസില്‍ ജോണിനെ ആദരിച്ചു

ന്യൂജേഴ്‌സി: ന്യു യോര്‍ക്ക് സിറ്റിയില്‍സി.ബി.എസ് ന്യൂസ്, സി.ബയോ.എസ്. വീക്കെന്‍ഡ് ന്യൂസിന്റെ സാറ്റര്‍ഡേ എഡിഷന്‍ എന്നിവയുടേ ആങ്കറായ റീന നൈനാന്‍ ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മികച്ച മുഖ്യാധാര മാധ്യമപ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് ഏറ്റു വാങ്ങി. ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനുമായുള്ള അഭിമുഖം മൂലം മൂലം പ്രസ് ക്ലബ് കണ്‍ വന്‍ഷനില്‍ വൈകിയാണ് അവര്‍ക്ക് എത്താന്‍ കഴിഞ്ഞത്. അപ്പോഴേക്കും മന്ത്രി കെ.ടി. ജലീല്‍ മടങ്ങിയതിനാല്‍ മനോരമ ടിവി ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് അവാര്‍ഡ് സമ്മാനിച്ചു.

നേരത്തെ വിര്‍ജിനിയയിലെ റിച്ച്മണ്ടില്‍ എബിസിയുടെ ഭാഗമായ ന്യൂസ് 8 റിപ്പോര്‍ട്ടറും ആങ്കറുമായ ബേസില്‍ ജോണിനെയും ഫലകം നല്കി പ്രസ് ക്ലബ് ആദരിച്ചു. പ്രസിഡന്റ് മധു കൊട്ടാരക്കര ഫലകം സമ്മാനിച്ചു. ന്യു റോഷല്‍, ന്യു യോര്‍ക്ക് സ്വദേശിയാണ് ബേസില്‍ ജോണ്‍.. റീന നൈനാന്‍ എത്തിയപ്പോള്‍ കലാപരിപാടികള്‍ നടക്കുകയാണ്. അവരോടൊപ്പം ചുവട് വച്ച ശേഷമാണ് അവര്‍ വേദിയിലെത്തിയത്. മലയാളി സമൂഹത്തില്‍ നിന്നുള്ള ഈ ആദരവില്‍ അത്യന്തം സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. ചെറിയ പ്രായത്തില്‍ തന്നെ മാധ്യമ മേഖലയിലേയ്ക്ക് വന്ന റീനാ നൈനാന്‍ ഫോക്സ് ന്യൂസിനു വേണ്ടി ഇറാഖ് യുദ്ധം റിപ്പോര്‍ട്ട് ചെയ്തിരുന്നത് വളരെയധികം ജനശ്രദ്ധ നേടിയിരുന്നു.

ഡോക്ടര്‍ ക്യഷ്ണ കിഷോര്‍ ചെയര്‍മാനായുള്ള ജൂറിയില്‍ ജോര്‍ജ് ചെറായില്‍, ജോണ്‍ ഡബ്ലു വര്‍ഗ്ഗീസ് എന്നിവരാരുന്നു അംഗങ്ങള്‍. റീന നൈനാന്‍ ഇവിടെ ജനിച്ച് വളര്‍ന്ന മലയാളികള്‍ക്കെല്ലാം അഭിമാനമാണെന്ന് ഡോ കൃഷ്ണ കിഷോര്‍ പറഞ്ഞു. പ്രസിഡന്റ് ക്ലിന്റ്ന്റെ ഇംപീച്ച്മെന്റ് സമയത്ത് സി.എന്‍ എന്‍ ന്യൂസിന് വേണ്ടി ചെയ്ത ‘ഇന്‍ സൈഡ് പൊളിറ്റിക്സ്’ എന്ന പരമ്പര റീനയുടെ കരിയറിനെ വളരെയധികം ഉയര്‍ത്തുകയുണ്ടായി. വാഷിങ്ങ്ടണ്‍ പോസ്റ്റിലും ബ്ലൂംബര്‍ഗ് ന്യൂസിലും റീന ജോലി ചെയ്തിട്ടുണ്ട്.

ഫോക്സ് ന്യൂസ് റീനയെ അവര്‍ ബാഗ്ദാദിലെക്ക് അയച്ചു. റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്ന ഹോട്ടല്‍ അല്‍ ഖൈദ ബോംബ് വെച്ച് തകര്‍ക്കുകയായിരുന്നു. എന്നാല്‍ റീന തലനാരിഴയ്ക്ക് രക്ഷപെട്ട വീഡിയോ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എ.ബി.സി യുടെ ‘അമേരിക്ക ദിസ് മോര്‍ണിങ്ങ്’ റീനയെ അമേരിക്കകാരുടെ പ്രിയങ്കരിയാക്കി മാറ്റി. ഭര്‍ത്താവ് കെവിന്‍ പെരൈനൊയോടും മക്കള്‍ ജാക്ക്, കെയ്റ്റ് എന്നിവരോടോപ്പം കണക്ടികറ്റില്‍ താമസിക്കുന്നു.