എന്‍ വിഷന്‍ മീഡിയ ഒരുക്കിയ കെസ്റ്റര്‍ ലൈവ് കണ്‍സേര്‍ട്ട് സംഗീതവിരുന്നില്‍ അറ്റലാന്റായിലെ സംഗീത പ്രേമികളുടെ മധ്യത്തില്‍ ക്രിസ്തീയ ഭക്തിഗാന ലോകത്തെ പൊന്നോമന മുത്ത് ആയ  കെസ്റ്റര്‍, മോഹന്‍ കാഞ്ഞിരമണ്ണിലിനെ പൊന്നാട അണിയിച്ചും ശ്രീമതി എലിസബത്ത് രാജു ഫലകം നല്‍കിയുംഅദ്ദേഹത്തെ ആദരിച്ചു.

പൊതുസദസിന്റെ പൂര്‍ണ പിന്തുണയോടുകരഘോഷങ്ങള്‍ മുഴക്കിയുമാണ് അദ്ദേഹത്തെ ബഹുമാനിച്ചത്. ലഭിച്ച ബഹുമതിക്ക് മോഹന്‍ കാഞ്ഞിരമണ്ണില്‍ മറുപടിയായി പറഞ്ഞത് സര്‍വ്വ മാനവും മഹത്വവും യേശുവിനു അര്‍പ്പിക്കുന്നു. കൂടാതെ ക്രിസ്തുവില്‍ പ്രസിദ്ധന്‍ ആയതില്‍ ദൈവത്തിനു സര്‍വ്വ നന്ദിയുംകരേറ്റുന്നു. ദൈവം നമ്മളെ ഏവരെയുംഅനുഗ്രഹിക്കട്ടെ എന്ന ഒറ്റവാക്കില്‍ നന്ദി രേഖപ്പെടുത്തി.

ക്രിസ്തുവില്‍ പ്രസിദ്ധനായ മോഹന്‍ കാഞ്ഞിരമണ്ണിലിനെ അറ്റലാന്റാ പട്ടണത്തില്‍ നടക്കുന്ന കെസ്റ്റര്‍ ലൈവ്കണ്‍സേര്‍ട്ടില്‍ വെച്ച് അനുമോദിക്കാന്‍ കഴിഞ്ഞതില്‍ വളരെ കൃതജ്ഞതയുള്ളവര്‍ ആകുന്നു എന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സണ്ണി പറവനേത്ത് അറിയിച്ചു.

സംഗീതത്തിലൂടെ സുവിശേഷദൗത്യമായി പ്രവര്‍ത്തിക്കുന്ന സുവിശേഷകന്‍  മോഹന്‍ കാഞ്ഞിരമണ്ണിലിന്റെ തൂലികയില്‍വിരിഞ്ഞ നൂറുകണക്കിന് ഗാനങ്ങള്‍ “”ഇത്രത്തോളം എന്നെ കൊണ്ടുവീടുവാന്‍ ഞാനും എന്റെ കുടുംബവും എന്തുള്ളു. ഇത്ര നന്മകള്‍ ഞങ്ങളനുഭവിപ്പാന്‍ എന്തുള്ളു യോഗ്യത നിന്മുന്‍പില്‍”” എന്ന പാട്ടുള്‍പ്പടെ ക്രിസ്തീയഭക്തിഗാന ആസ്വാദകര്‍ക്ക് വലിയ അനുഗ്രഹമായിരിക്കുന്നു. ഇന്നും പണിപ്പുരയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പുതു പുത്തന്‍ ഗാനങ്ങള്‍ വരും ദിവസങ്ങളില്‍ അത് അനുഗ്രഹവിഷയമായിമാറും എന്നത് നിസ്തര്‍ക്കമാണ്്. വിവിധ സംഘടനകള്‍ തന്റെ സേവനത്തെ ബഹുമാനിക്കുകയും തന്റെ ഗാനോപകാരത്തിനുയോഗ്യമായ ബഹുമതികള്‍ നല്‍കി ആദരിക്കുകയുംചെയ്തിട്ടുണ്ട് മനോരമ മ്യൂസിക്കില്‍ അതിന് ഉത്തമഉദാരഹരണം ആണ്.

  • രാജന്‍ ആര്യപ്പള്ളില്‍