ചുരുങ്ങിയ കാലയളവില്‍ കേരളത്തിലെ പ്രളയത്തില്‍ ദുരിതാനുഭവിച്ചവര്‍ക് 45 വീടുകള്‍ പണിതു നല്‍കി . മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവനനല്‍കിയതിനു പുറമെ പ്രളയ പ്രദേശത്തു സൗജന്യ സൂപ്പര്‍മാര്‍ക്കറ്റ് തുറന്നു രണ്ടാം പ്രളയത്തില്‍ ദുരിതാനുഭവിച്ചവരെ സഹായിച്ചു . ഏതാണ് 2 കോടിയുടെ സഹായം യൂ എസ് എ കാനഡയിലുള്ള മലയാളി മുസ്ലിം കുടുംബങ്ങള്‍ കളക്ട ചെയിതു കേരളത്തിന് നല്കുയുണ്ടായി.
കേരളത്തിന്റെ ഉന്നത വിദ്യഭ്യസ രംഗത്തുള്ള പ്രതിഭകളെ തിരഞ്ഞെടുത്തു അവര്‍ക്കുള്ള സ്‌കോളര്‍ഷിപ് പുതിയതായി ആരംഭിക്കുന്നു കൂടാതെ ഉദ്യോഗാര്‍ഥികള്‍ക്കുള്ള ട്രെയിനിങ് പദ്ധതിയും വിജ്ഞാന പരസ്പര സഹായവും സംഘടനാ ഉടന്‍ ആരംഭിക്കുമെന്നു നന്മ ചെയര്‍മാന്‍ അബ്ദുള്‍ സമദ് പുന്നേരി , പ്രെസിഡെന്റ് യു എ നസീര്‍, സെക്രട്ടറി മെഹബൂബ് എന്നിവര്‍ അറിയിച്ചു.


