ഷിക്കാഗോ മലയാളി അസോസിയേഷന്‍ എല്ലാവര്‍ഷവും ഡസ്‌പ്ലെയിന്‍സ് സിറ്റിയിലെ കാത്തലിക് ചാരിറ്റി ഓഫ് ദി ആര്‍ച്ച് ഡയോസിസ് ഓഫ് ഷിക്കാഗോയില്‍ നിര്‍ധനരായവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനു നേതൃത്വം നല്‍കിവരുന്നു.

2019 സെപ്റ്റംബര്‍ മാസത്തില്‍ മുന്‍ പ്രസിഡന്റ് രഞ്ജന്‍ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ഫുഡ് ഡ്രൈവ് നടത്തി. പ്രസ്തത പരിപാടിയില്‍ എക്‌സിക്യൂട്ടീവ്, ബോര്‍ഡ് അംഗങ്ങള്‍, അസോസിയേഷന്‍ മെമ്പര്‍മാര്‍ എന്നിവര്‍ ആഹാര പദാര്‍ത്ഥങ്ങളും, സാമ്പത്തികവും സമാഹരിച്ചാണ് ഇത് വിജയപ്രദമാക്കിയത്. സഹകരിച്ച എല്ലാവര്‍ക്കും അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ നന്ദി രേഖപ്പെടുത്തി.