തിരുവനന്തപുരം: തിരഞ്ഞെടുപ്പുകാലത്ത് കൂടത്തായി കൊലപാതകം വാര്‍ത്തയാക്കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വി.ഡി സതീശന്‍ എം.എല്‍.എ. രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയാകാതെ പോളിംഗ് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. വട്ടിയൂര്‍ക്കാവിലും കോന്നിയിലും ബി.ജെ.പി-സി.പി.എം ധാരണയുണ്ടെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.