അജു വര്‍ഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ചിത്രമാണ് കമല. ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത്. ഒരു കാറിനുള്ളിലെ ചിത്രമാണ് പോസ്റ്ററില്‍. അജുവിനോടൊപ്പം ഡ്രൈവിങ് സീറ്റില്‍ ഒരു പെണ്‍കുട്ടിയുണ്ട്. അവരുടെ കണ്ണുകള്‍ മാത്രമാണ് പോസ്റ്ററില്‍ കാണിക്കുന്നത്. പ്രേക്ഷകര്‍ക്കിടയില്‍ ആകാംക്ഷ സൃഷ്ടിക്കാന്‍ പോസ്റ്ററിനു കഴിഞ്ഞിട്ടുണ്ട്.
ഒരു ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് കമല. 36 മണിക്കൂറില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയില്‍ പറയുന്നത്. ഇതിനു മുന്‍പ് പുറത്തു വന്ന ചിത്രത്തിന്റെ ആദ്യപോസ്റ്ററും പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ സൂക്ഷമമായി നോക്കിയാല്‍ ഒരു സ്ത്രീയുടെ മുഖം കാണാന്‍ കഴിയുമായിരുന്നു. ഇതിനു സമാനമാണ് സെക്കന്‍ഡ് ലുക്ക് പോസ്റ്ററും ഒരുക്കിയിരിക്കുന്നത്.
പാസഞ്ചര്‍, അര്ജുനന് സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ഒരുക്കുന്ന ത്രില്ലറാണ് കമല. അജുവും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണിത്.രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ ടീമിന്റെ ഡ്രീംസ് ആന്‍ഡ് ബിയോണ്ട്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും. പ്രേതം 2 വാണ് ഏറ്റവും ഒടുവില്‍ രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം.