മനാമ: ബഹ്റൈനില്‍ ജോലി ചെയ്തുവരുകയായിരുന്ന ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി നാട്ടില്‍ വച്ച് മരിച്ചു. ചെങ്ങന്നൂര്‍ പെരിങ്ങലിപ്പടം കൗസ്തുഭത്തില് ജയകുമാര്‍ (62) ആണ് കോഴഞ്ചേരി സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് നിര്യാതനായത്.
28 വര്‍ഷത്തോളമായി ബഹ്റൈനിലെ ഡി.കെ കരാനി കമ്ബനിയില്‍ ജോലി ചെയ്തുവരുകയായിരുന്നു. അസുഖബാധിതനായി ചികിത്സാര്‍ഥം നാട്ടിലേക്ക് പോയതാണ്. കുടുംബസമേതം ബഹ്റൈനില്‍ ആയിരുന്നു. ഭാര്യ ജയശ്രീ. രണ്ട് ആണ്‍മക്കളുണ്ട്.