വത്തിക്കാന്‍: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഫ്രന്‍സിസ് മാര്‍പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ചടങ്ങില്‍ മറ്റ് നാല് പേരോടൊപ്പമാണ് മറിയം ത്രേസ്യയെ മാര്‍പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചത്. ഭാരത കത്തോലിക്ക സഭയിലെ വൈദികരം സന്യസ്ഥ വിശ്വാസികളും ചിറമ്മല്‍ മങ്കിടിയാന്‍ കുടുംബാംഗങ്ങളും ചടങ്ങില്‍ സാക്ഷിയായി.

ബ്രിട്ടണില്‍ നിന്നുള്ള കര്‍ദിനാള്‍ ജോണ്‍ ഹെന്‍‌റി ന്യുമാന്‍, ഇറ്റാലിയന്‍ സന്ന്യാസസഭാംഗം ജുസെപ്പീന വന്നീനി , ബ്രസീലില്‍ നിന്നുള്ള ദുള്‍ചെ ലോപസ് പോന്തെസ് , സ്വിറ്റ്സര്‍ലന്‍ഡിലെ മാര്‍ഗരീത്ത ബെയ് എന്നിവരാണ് മറിയം ത്രേസ്യക്കൊപ്പം വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടവര്‍. ഇതോടെ ഇന്ത്യയിയിലെ കാത്തലിക്കാ വിശ്വാസികള്‍ക്ക് നാല് വിശുദ്ധരായി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കാമായത്.

കോട്ടയം ഭരണങ്ങാനത്ത് നിന്നുള്ള അല്‍ഫോണ്‍സാമ്മയാണ് ഇന്ത്യയില്‍ നിന്ന് ആദ്യമായി വിശുദ്ധ പദവിയില്‍ എത്തിയത്. പിന്നീട് അഗതികളുടെ അമ്മയായ കൊല്‍ക്കത്തയിലെ മദര്‍ തെരേസയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 2014 ല്‍ ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടു.