തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ തിരഞ്ഞടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തിനിടെ എഐസിസി അംഗവും തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് കാവല്ലൂര്‍ മധു (63) കുഴഞ്ഞുവീണ് മരിച്ചു. ഇതേത്തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ യുഡിഎഫിന്റെ പ്രചാരണ പരിപാടികള്‍ നിര്‍ത്തിവച്ചു. ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​മോ​ഹ​ന്‍‌​കു​മാ​റി​ന് വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. 2006ലെ ​നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ കി​ളി​മാ​നൂ​രി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​യി​രു​ന്നു

മരണത്തിന് തൊട്ട് മുമ്ബ് വരെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ 110 ാം നമ്ബര്‍ ബൂത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളിലും ഭവനസന്ദര്‍ശനത്തിലും സജീവമായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മൃതദേഹം വട്ടിയൂര്‍ക്കാവ് പെട്രോള്‍ പമ്ബിന് എതിര്‍വശമുള്ള വീട്ടിലെത്തിച്ച ശേഷം നാളെ രാവിലെ ഒമ്ബതിന് മൃതദേഹം ഡിസിസിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം 10 മണിയ്ക്ക് ശാന്തി കവാടത്തില്‍. കാവല്ലൂര്‍ മധുവിന്റെ മരണത്തില്‍ അനുശോചിച്ചു നാളെ രാവിലെ 10.30 വരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മോഹന്‍കുമാറിന്റെ പ്രചാരണ പരിപാടികള്‍ നിര്‍ത്തിവച്ചതായി ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡി.സുദര്‍ശനന്‍ അറിയിച്ചു.

കാവല്ലൂര്‍ മധുവിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഗാധമായ ദുഖം രേഖപ്പെടുത്തി. കെ എസ് യു കാലം മുതല്‍ തന്റെ അടുത്ത സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്നു കാവല്ലൂര്‍ മധുവെന്ന് അദ്ദേഹം അനുസ്മരിച്ചു. അടുപ്പമുള്ള എല്ലാവര്‍ക്കും വളരെ നല്ല ഓര്‍മകള്‍ മാത്രമെ മധുവിനെക്കുറിച്ചുണ്ടാകു. താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനും പ്രത്യയശാസ്ത്രത്തിനും വേണ്ടി അവസാന നിമിഷം വരെ പ്രവര്‍ത്തിച്ച്‌ വിടവാങ്ങാന്‍ അപൂര്‍വ്വം പേര്‍ക്കെ കഴിഞ്ഞിട്ടുള്ളു. വ്യക്തിപരമായും, കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് പൊതുവെയും മധുവിന്റെ നിര്യാണം കനത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ ചൈതന്യവത്തായ ഓര്‍മകള്‍ എന്നും നമ്മുടെ കര്‍മ പഥങ്ങളില്‍ കരുത്തായി നിലകൊള്ളുമെന്നും മേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മരണ വാര്‍ത്തയറിഞ്ഞ് ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശുപത്രിയില്‍ എത്തി മുതിര്‍ന്ന നേതാവ് എ.കെ ആന്റണി അന്തിമോപചാരമര്‍പ്പിച്ചു. കാവല്ലൂര്‍ മധുവിന്റെ കുടുംബാഗങ്ങളെ നേരില്‍ക്കണ്ടും അദ്ദേഹം അനുശോചനം അറിയിച്ചു.

കാവല്ലൂര്‍ മധുവിന്‍റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു. അവസാനശ്വാസം വരെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച കാവല്ലൂര്‍ മധുവിന്റെ ജീവിതം ഓരോ പൊതുപ്രവര്‍ത്തകനും മാതൃകയാണ്. പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹ്യനീതിക്കായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്.കാവല്ലൂര്‍ മധുവിന്റെ നിര്യാണം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു വലിയ നഷ്ടമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.